Your Image Description Your Image Description

ആ​ല​പ്പു​ഴ: വാ​ക്സി​നെ​ടു​ത്ത​ശേ​ഷം ത​ള​ര്‍​ന്ന് കി​ട​പ്പി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ആ​ല​പ്പു​ഴ ത​ക​ഴി ക​ല്ലേ​പ്പു​റ​ത്ത് സോ​മ​ന്‍റെ ഭാ​ര്യ ശാ​ന്ത​മ്മ (63) ആ​ണ് മ​രി​ച്ച​ത്.

മു​യ​ലി​ന്‍റെ ക​ടി​യേ​റ്റ​തി​നെ തു​ട​ര്‍​ന്ന് പേ​വി​ഷ ബാ​ധ​യ്ക്കെ​തി​രാ​യ ശാ​ന്ത​മ്മ വാ​ക്സി​നെ​ടു​ത്തി​രു​ന്നു. ഇ​തി​ന് ​പി​ന്നാ​ലെ ശരീരം തളർന്ന് കി​ട​പ്പി​ലാ​വു​കാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ശാ​ന്ത​മ്മ മ​രി​ച്ച​ത്. വാ​ക്സി​നെ​ടു​ത്ത് കി​ട​പ്പി​ലാ​യ​ശേ​ഷം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് കോ​ട്ട​യം മെ​ഡ‍ി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ നി​ന്ന് ഡി​സ്ചാ​ര്‍​ജാ​യി വീ​ട്ടി​ലേ​ക്ക് കൊ​ണ്ടി​വ​രു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 21ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​യി​രു​ന്നു ഇ​വ​ര്‍ വാ​ക്സി​നെ​ടു​ത്ത​ത്. കു​ത്തി​വ​യ്പ്പെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇവരുടെ ശരീരം തളർന്ന് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *