Your Image Description Your Image Description

ഡല്‍ഹിയില്‍ വായു മലിനീകരണം സിവിയര്‍ പ്ലസ് വിഭാഗത്തില്‍. പലയിടത്തും 400 മുകളില്‍ വായു ഗുണനിലവാര സൂചിക മലിനീകരണം രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ രണ്ടാം തവണയാണ് സിവിയര്‍ പ്ലസ് വിഭാഗത്തിലേക്ക് ഡല്‍ഹിയിലെ വായു ഗുണനിലവാരം എത്തുന്നത്.ഡല്‍ഹിയിലെ പലയിടത്തും നിലവില്‍ ശക്തമായ പുകമഞ്ഞാണ്. നാളെ അതിശക്തമായ പുക മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തുടർന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വായു മലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വായുമലീനീകരണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഡൽഹി ഗതാഗത വകുപ്പ് പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *