Your Image Description Your Image Description

ആത്മകഥ വിവാദത്തിൽ ഇ പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വി​ജയൻ. ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ എന്നും ഉപതിരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജയരാജൻ പറഞ്ഞിരുന്നു. യുഡിഎഫിനെയും ബി​ജെപിയെയും സഹായിക്കാനായി ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണ്. വായനക്കുള്ള പുസ്തകം നേരെ വാട്സപ്പ് സന്ദേശമായി ആരെങ്കിലും അയച്ചു കൊടുക്കുമോ. പ്രസിദ്ധീകരണശാല ആ പുസ്തകത്തിൻ്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചത്. വിവാദമായ വിഷയങ്ങൾ താൻ ആ പുസ്തകത്തിൽ എഴുതിയിട്ടുമില്ല, എഴുതാൻ ഉദ്ദേശിക്കുന്നുമില്ല എന്നാണ് ഇപി പറഞ്ഞതെന്നും മുഖ്യമന്ത്രി വിവാദത്തിൽ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *