Your Image Description Your Image Description

മുംബൈ: 18 വയസിനു താഴെയുള്ള പെൺകുട്ടിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമാണെന്നും അവർ വിവാഹിതരാണോ അല്ലയോ എന്നത് പരിഗണനാവിഷയമല്ലെന്നും ജസ്റ്റിസ് ജിഎ സനപ്. പരസ്പരസമ്മതത്തോടെ ലൈം​ഗികമായി ഇടപഴകുന്നതിന് കുറഞ്ഞത് 18 വയസാകണമെന്നത് ഇന്ത്യൻ നിയമപ്രകാരം നിർബന്ധമാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മത പ്രകാരം ലൈം​ഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സം​ഗത്തിന്റെ പരിധിയിൽ വരും. യുവാവിന് 10 വർഷം തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചായിരുന്നു ബോംബെ ​ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈം​ഗികബന്ധം ബലാത്സം​ഗമാണ്. പെൺകുട്ടിക്ക് സമ്മതമുണ്ടായിരുന്നെങ്കിലും പെൺകുട്ടി ഭാര്യ ആയിരുന്നാലും നിയമത്തിന്റെ കണ്ണിൽ അതിനെ നീതീകരിക്കാൻ കഴിയില്ലെന്ന് ബോംബെ ​ഹൈക്കോടതിയുടെ നാ​ഗ്പൂർ ബെഞ്ച് വ്യക്തമാക്കി.

യുവാവിനെതിരെ ബലാത്സം​ഗപരാതി നൽകിയത് ഭാര്യ തന്നെയായിരുന്നു. ലൈംഗികബന്ധത്തിനായി നിർബന്ധിച്ചപ്പോൾ വഴങ്ങിക്കൊടുക്കേണ്ടതായി വന്നുവെന്നും തുടർന്ന് ​ഗർഭിണിയായെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ​ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് യുവാവ് വിവാഹം കഴിച്ചത്. ഇതിന് ശേഷവും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ആവർത്തിച്ചു. ഇതോടെയാണ് പരാതി നൽകിയതെന്ന് പെൺകുട്ടി പറയുന്നു.

യുവാവിന്റെ അയൽപക്കത്താണ് പെൺകുട്ടി താമസിച്ചിരുന്നത്. 4 വർഷം ഇരുവരും പ്രണയിച്ചിരുന്നു. ഇക്കാലയളവിൽ ശാരീരികബന്ധത്തിനായി പലപ്പോഴും യുവാവ് ശ്രമിച്ചിരുന്നെങ്കിലും തടഞ്ഞു. ഒരിക്കൽ വഴങ്ങിക്കൊടുക്കേണ്ടി വന്നതോടെയാണ് ​ഗർഭിണിയായത്. സാഹചര്യം വഷളയപ്പോൾ വീട്ടിൽ വച്ചുതന്നെ വിവാഹം കഴിച്ചു. എന്നാൽ ഇതിന് ശേഷം യുവാവ് ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നും അബോർഷന് നിർബന്ധിച്ചെന്നും പെൺകുട്ടി പറയുന്നു.

ഇത് തന്റെ കുഞ്ഞല്ലെന്ന് പറഞ്ഞ് ​പിതൃത്വം നിഷേധിച്ചതിനെത്തുടർന്നാണ് പെൺകുട്ടി യുവാവിനെതിരെ 2019 മെയ് മാസത്തിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ ​ഗർഭസ്ഥശിശുവിന്റെ പിതാവ് യുവാവ് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ പൊലീസ് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *