Your Image Description Your Image Description

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. എറണാകുളം പിറവം മുളക്കുളത്താണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു.

രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ഇതിനിടെ, എറണാകുളം കളമശേരിയിൽ അലഞ്ഞു തിരിഞ്ഞെത്തിയ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *