Your Image Description Your Image Description

മാവോയിസ്റ്റ് നേതാവ് ഉണ്ണിമായയെ (31) മഞ്ചേരി യുഎപിഎ പ്രത്യേക കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവർക്കെതിരെ പോത്തുകല്ല് പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും വഴിക്കടവ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. സർക്കാരിനെതിരെ സായുധ വിപ്ലവം നയിക്കുമെന്ന് പ്രതിജ്ഞയെടുത്തുവെന്നാണ് യുവ നേതാവിന്റെ ആരോപണം.

തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി പരിഗണിച്ചാണ് ജഡ്ജി കെ സനിൽകുമാർ വിധി പ്രസ്താവിച്ചത്. സായുധ സേനാംഗങ്ങൾ വളഞ്ഞാണ് ഉണ്ണിമായയെ കോടതിയിൽ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *