Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: ഖാ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഗു​ർ​പ​ത്‍വ​ന്ത് സി​ങ് പ​ന്നൂ​ൻ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ന് പ​ങ്കു​ണ്ടെ​ന്ന അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ​തെളിവുകൾ സർക്കാർ പരിശോധിക്കുമെന്ന് മോദി വ്യക്തമാക്കി. ചില സംഭവങ്ങൾ കൊണ്ട് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയില്ലെന്ന്  പ്രധാനമന്ത്രി പറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവർ ഭീഷണിപ്പെടുത്തുന്നതിലും അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന ഘടകമാണ് സുരക്ഷാ, ഭീകരവിരുദ്ധ സഹകരണം എന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.

അ​മേ​രി​ക്ക​ൻ പൗ​ര​നും സി​ഖ് ഫോ​ര്‍ ജ​സ്റ്റി​സ് നേ​താ​വു​മാ​യ പ​ന്നൂ​നെ വ​ധി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ നി​ഖി​ൽ ഗു​പ്ത പ​ങ്കാ​ളി​യാ​യെ​ന്നാ​ണ് ആ​രോ​പ​ണം. 52കാ​ര​നാ​യ നി​ഖി​ൽ ഗു​പ്ത​ക്കെ​തി​രെ ന്യൂ​യോ​ർ​ക് ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ​ന്നൂ​നെ വ​ധി​ക്കാ​ൻ വാ​ട​ക​ക്കൊ​ല​യാ​ളി​യെ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ജൂ​ൺ 30ന് ​ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ ഗു​പ്ത​യെ അ​റ​സ്റ്റ് ചെ​യ്തു. അ​മേ​രി​ക്ക​യും ചെ​ക്ക് റി​പ്പ​ബ്ലി​ക്കും ത​മ്മി​ലു​ള്ള കു​റ്റ​വാ​ളി കൈ​മാ​റ​ൽ ഉ​ട​മ്പ​ടി​പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ്. വാ​ട​ക​ക്കൊ​ല​യാ​ളി​യെ സം​ഘ​ടി​പ്പി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഗു​പ്ത​യെ നി​യോ​ഗി​ച്ച​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *