Your Image Description Your Image Description

ആ​ല​പ്പു​ഴ: ത​ക​ഴി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി എ​ലി വി​ഷം ചേ​ർ​ത്ത് വ​ച്ച തേ​ങ്ങാ ക​ഴി​ച്ച് വി​ദ്യാ​ർ​ഥി​നിയ്ക്ക് ദാരുണാന്ത്യം. ത​ക​ഴി ക​ല്ലേ​പ്പു​റ​ത്ത് മ​ണി​ക്കു​ട്ടി (15) ആ​ണ് മ​രി​ച്ച​ത്.

എ​ലി വി​ഷം വ​ച്ച​ത് അ​റി​യാ​തെ കു​ട്ടി തേ​ങ്ങ ക​ഴി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മു​ത്ത​ശ്ശി​ക്ക് റാ​ബി​സ് വാ​ക്സി​നെ​ടു​ത്ത ശേ​ഷം ച​ല​ന​ശേ​ഷി ന​ഷ്ട്ട​പ്പെ​ട്ടി​രു​ന്നു. ഇ​വ​രു​ടെ ചി​കി​ത്സ​യ്ക്കാ​യി അ​മ്മ​യും അ​ച്ഛ​നും ആ​ശു​പ​ത്രി​യി​ൽ പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം ഉണ്ടായത്.

വൈ​കു​ന്നേ​രം സ്കു​ളി​ൽ​ നി​ന്നും വ​ന്ന കു​ട്ടി എ​ലി വി​ഷം വ​ച്ച വി​വ​രം അ​റി​യാ​തെ തേ​ങ്ങാ എ​ടു​ത്തു ക​ഴി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Leave a Reply

Your email address will not be published. Required fields are marked *