Home » Blog » kerala Mex » സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കുന്നത് തടയണം
1851a15e08f7d36f3cebfb3d5dd4cdc0900eee842c91ba3e61bf2e9089a4b122.0

കൊച്ചി.സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തന സമയം രാപകൽ വ്യത്യാസമില്ലാതെ നാട്ടിൽ മദ്യമൊഴുക്കുന്ന സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. ഇത് അങ്ങേയറ്റം പ്രതിഷേധാർഹർവും അപലപനീയവുമാണെന്ന് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ,ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.

ബാർ മുതലാളിമാരെ പ്രതീപ്പെടുത്തി തിരഞ്ഞെടുപ്പ് ഫണ്ട് കൈക്കലാക്കാനുള്ള ഏർപ്പാടാണ് ഇത്തരം നീക്കങ്ങളിലൂടെ പുറത്ത് വരുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കിട്ടിയ കനത്ത തിരച്ചടിയേക്കാൾ പതിൻമടങ്ങ് തോൽവി ആയിരിക്കും വരാൻ പോകുന്ന നിയമസഭ ഇലക്ഷനിൽ സർക്കാരിൻ്റെ ഇത്തരം നീക്കങ്ങൾക്ക് ലഭിക്കുകയെന്ന് എകോപന സമിതി ചൂണ്ടിക്കാട്ടി.നാട്ടിൽ അസമാധാനത്തിന് വിത്ത് വിതയ്ക്കുന്നതാണ് ഈ നടപടി.
ബാർ സമയമാറ്റം കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള മറ്റു എൽഡിഎഫിലെ ഘടകകക്ഷികൾ നിലപാട് പരസ്യപ്പെടുത്തണം.
സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കുന്നത് തടയണമെന്നും ഏകോപന സമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.