Your Image Description Your Image Description

ഡ​ൽ​ഹി: ന​ട​നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. മ​ന്ത്രി പ​ദ​വി​യി​ൽ ശ്രദ്ധ വച്ച് മു​ന്നോ​ട്ട് പോ​കാ​ൻ പ്ര​ധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും നി​ർ​ദേ​ശം ന​ൽ​കിയെന്ന് റിപ്പോർട്ടുകൾ.

സു​രേ​ഷ് ഗോ​പി മ​ണ്ഡ​ല​ത്തി​ലും ഓ​ഫീ​സി​ലും ശ്ര​ദ്ധി​ക്കാ​നാ​ണ് നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്ത സി​നി​മ​ക​ൾ തു​ട​ർ​ന്നേ​ക്കില്ല.

നേ​ര​ത്തെ സ​നി​മ അ​ഭി​ന​യം തു​ട​രു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.അതിനിടയിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *