Your Image Description Your Image Description

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത ചേരിക്ക് നേതൃത്വം നൽകുന്നവർക്ക് കിട്ടാൻ പോകുന്നത് മുട്ടൻ പണി.രാജ്യത്തെ നിയമപ്രകാരം ക്രിമിനൽ കേസുകളുടെ ഒരു കൂമ്പാരമാണ് മൈനർ സെമിനാരി ആക്രമണ കേസിൽ മാത്രം വിമതർക്ക് നേരിടാനുള്ളത്.

ഇതിൽ ഏറ്റവും വലിയ തലക്കടി കിട്ടിയത് വിമതർക്കൊപ്പം മൗനിബാബ കളിച്ചു നടന്ന ഫാ. ജിമ്മി പൂച്ചക്കാട് പരാതിക്കാരനായ കേസാണ്. സെമിനാരി റെക്ടർ എന്ന നിലയിലാണ് പൂച്ചക്കാട്ട് പരാതിക്കാരനായത്. സ്വന്തം ആയുധം കൊണ്ട് മുറിവേൽക്കുമ്പോഴാണ് ശരിക്കും തളർന്നു പോവുക. ഇതിന് മുൻപ് വിമതരുടെ തലക്കടി കിട്ടിയത് അരമന ആക്രമണ കേസിലായിരുന്നു. അന്നത്തെ വിമതരുടെ സ്വന്തം കൂരിയ ആയിരുന്നു വിമതർക്കെതിരെ പരാതി നൽകിയത്. അന്നത്തെ സംഭവത്തെ കുറിച്ച് ഒരു വിമതൻ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

ചവിട്ടി പൊളിക്കെടാ എന്ന് പറഞ്ഞ് ഞങ്ങളെ കൈകൊട്ടി പ്രോൽസാഹാഹിപ്പിച്ചത് താനല്ലേടാ മാടാ എന്നിട്ട് ഇരുട്ടി വെളുത്തപ്പോൾ ഞങ്ങൾക്കെതിരെ പരാതിയോ..? എന്നതായിരു ഫാ. പോൾ മാടശ്ശേരിക്കെതിരെ പോസ്റ്റിട്ടത്.സമാനമാണ് ഇന്നത്തെ അവസ്ഥ.

ഇതിനിടെ വധശ്രമത്തിനാണ് ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ പരാതിയിലും,
ഫാ. ജേക്കബ് പാലക്കാപ്പിള്ളിയുടെ പരാതിയിലും, കേസുള്ളത്. ജിമ്മി പൂച്ചക്കാടിന്റെ പരാതിയിലും സമാനമായ ഗൗരവ സ്വഭാവമുള്ള വകുപ്പുകളുണ്ട്.

ഇതിന് പുറമെയാണ് വൈദികർക്കൊപ്പം അൽമായർക്കെതിരെയും കാനോനിക നടപടികൾ എടുക്കാൻ പൗരസ്ത്യ കാര്യാലയം അതിരൂപത കൂരിയായി ക്ക് നിർദേശം നൽകിയത്. ഇതോടെ വിമതർ പെരുവഴിയാകുമെന്ന് ഉറപ്പായി.

ഇനി ആഗ്രഹം പോലെ സ്വന്തം സഭയോ, പ്രൊട്ടസ്റ്റന്റ് സഭകളിൽ ചേരുകയോ വിമതർക്ക് ചെയ്യാം. എന്നാൽ വൈദികരെ ആരെയും കിട്ടില്ലന്നുറപ്പായി. എല്ലാവരും മാപ്പുപറഞ്ഞ് കത്തെഴുതി നടപടിയിൽ നിന്ന് ഒഴിവാക്കും. ഇവർക്കെതിരെയാകട്ടെ ക്രിമിനൽ കേസ് ഒന്നുമില്ല. ആകെ ഉള്ളതാകട്ടെ വ്യാജ രേഖാ കേസ് മാത്രമാണ്.

ഒടുവിൽ എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിക്കുമ്പോൾ വഴിയാധാരമാവുക ഏതാനും അൽമായർ മാത്രമാകും. അന്ന് വീണ്ടും എഫ്. ബി. യിൽ കുറിക്കരുത് ഞങ്ങളെ തള്ളിയിട്ടിട്ട് ഇരിട്ടി വെക്കുമ്പോൾ മണ്ണും വാരിയിട്ടോ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *