Your Image Description Your Image Description

തിരുവനന്തപുരം: വ്യാജ ബോംബ് ഭീഷണികൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. വിമാനങ്ങൾക്കും ഹോട്ടലുകൾക്കുമൊക്കെ ഇത്തരം സന്ദേശങ്ങൾ പതിവായതോടെ രാജ്യം തന്നെ ആശങ്കയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ഒരു ഹോട്ടലിലും വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയിരിക്കുകയാണ്. ഹോട്ടലിലെ ഒരു ജീവനക്കാരൻ്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസിൻ്റെ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് മനസ്സിലായത്. സംഭവത്തിൽ മ്യൂസിയം പൊലിസ് കേസെടുത്തിട്ടുണ്ട്. രാജ്യത്ത് വിമാനങ്ങൾക്കും ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായ സാഹചര്യത്തിൽ ആഗോള അന്വേഷണ ഏജൻസികളുടെ സേവനം കേന്ദ്രസർ‍ക്കാർ തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *