Your Image Description Your Image Description

എറണാകുളം : കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ബോർഡിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരം 2024-25 അധ്യയനവർഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

2024-25 അധ്യയന വർഷത്തിൽ 8, 9, 10/ പ്ലസ് വൺ/ ബി.എ/ ബി.കോം/ ബി.എസ്‌സി/ എം.എ/ എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ലിയു/ എം.എസ്‌സി/ ബി.എഡ്/ പ്രൊഫഷണൽ കോഴ്സുകളായ എൻജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ ഫാം.ഡി/ ബി.എസ്‌സി നഴ്സിങ്/ പ്രൊഫഷണൽ പി.ജി കോഴ്സുകൾ/ പോളിടെക്നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്സിങ്/ പാരാ മെഡിക്കൽ കോഴ്സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എൻജിനിയറിങ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ/ വെറ്ററിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി (3 വർഷം, 5 വർഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്.സി/ എച്ച്.ഡി.സി ആൻഡ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്‌/ സി.എ. ഇന്റർമീഡിയറ്റ്/ മെഡിക്കൽ എൻജിനിയറിങ് എൻട്രൻസ് കോച്ചിങ്ങ്, സിവിൽ സർവ്വീസ് കോച്ചിങ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനും എസ്.എസ്.എൽ.സി ക്യാഷ് അവാർഡിനും ഓൺലൈനായി അപേക്ഷിക്കാം.

മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ നവംബർ 25 ന് മുമ്പ് www.labourwelfarefund.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *