Your Image Description Your Image Description

എറണാകുളം : ജില്ലയിലെ വിവിധ അർധ സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18-45. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 12-ന് മുമ്പ് പരിധിയിലുളള എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

ഇലക്ട്രീഷ്യൻ, യോഗ്യത- ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെൻറേഷനിൽ ഐ.ടി.ഐ (രണ്ട് വർഷം). ബോട്ട്/ഷിപ്പ്/ഷിപ്പ്യാർഡ്/എച്ച്.ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

ഫിറ്റർ മെക്കാനിക്കൽ, യോഗ്യത- ഐ.ടി.ഐ/ഐ.ടി.സി ഫിറ്റർ/മെക്കാനിക്ക് (റഫ്രിജറേഷൻ ആ൯്റ് എയർ കണ്ടീഷനിങ് (രണ്ട് വർഷം).

റിപ്പയർ ആൻ്റ് മെയ്ൻ്റനൻസ ഓഫ് പമ്പ്, ഡീസൽ ജനറേറ്റർ, കമ്പ്രസർ, മറൈൻ എഞ്ചി‌നുകൾ/റഫ്രിജറേഷൻ/എയർ കണ്ടീഷനിംഗ് എന്നിവയിൽ കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം

ഫിറ്റർ എഫ് ആർ പി : യോഗ്യത- ഐ.ടി.ഐ/ഐ.ടി.സി (രണ്ട് വർഷം)
കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും എഫ് ആർ പി മേഖലയിലെ പ്രവൃത്തിപരിചയം.

Leave a Reply

Your email address will not be published. Required fields are marked *