Your Image Description Your Image Description

ത​ല​ശേ​രി: എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു.

അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ക്കു​ന്ന​യാ​ളാ​ണ് താൻ. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​നെ കു​റി​ച്ച് പ​റ​ഞ്ഞ​ത് തെ​റ്റാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹം എ​ന്തു​കൊ​ണ്ട് മി​ണ്ടി​യി​ല്ല. അ​ത്ര വി​ശു​ദ്ധ​നെ​ങ്കി​ൽ ഇ​ട​പെ​ടാ​മാ​യി​രു​ന്നു​വെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ദി​വ്യ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

കെ വിശ്വനാണ് പിപി ദിവ്യക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ. യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്, അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പിപി ദിവ്യ കോടതിയിൽ ഉയർത്തുന്ന വാദങ്ങൾ.

ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റെ​യു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​ണ് താ​ൻ. ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ ത​ന്നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ൽ പ​ല​തും കെ​ട്ടു​ക​ഥ​യാ​ണ്.

അ​ഴി​മ​തി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന് പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി​ക്കെ​തി​രെ ജ​ന​ങ്ങ​ൾ പ​രാ​തി പ​റ​യാ​റു​ണ്ട്. എ​ഡി​എ​മ്മി​നെ​തി​രെ ര​ണ്ട് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. പ​രാ​തി കി​ട്ടി​യാ​ൽ മി​ണ്ടാ​തി​രി​ക്ക​ണോ. അ​ഴി​മ​തി​ക്കെ​തി​രെ ഇ​ട​പെ​ടേ​ണ്ട​ത് പൊ​തു​പ്ര​വ​ർ​ത്ത​ക​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ക​ള​ക്ട​ർ അ​നൗ​പ​ച​രി​ക​മാ​യി എ​ഡി​എ​മ്മി​ന്‍റെ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു. യാ​ത്ര​യ​യ​പ്പ് ഉ​ണ്ട്, അ​തി​ൽ ഉ​ണ്ടാ​കി​ല്ലേ​യെ​ന്ന് ചോ​ദി​ച്ചു. ക​ള​ക്ട​റെ ഫോ​ണി​ൽ വി​ളി​ച്ച് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ദി​വ്യ കോ​ട​തി​യെ അ​റി​യി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *