Your Image Description Your Image Description

ന്യൂഡല്‍ഹി: കൊറോണവൈറസിന്റെ പുതിയ വകഭേദമായ ജെഎന്‍.1 രാജ്യത്ത് ഇതിനോടകം 21 പേര്‍ക്ക് സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസമിതിയായ നിതി ആയോഗ് അംഗം (ആരോഗ്യവിഭാഗം) വി.കെ. പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവയില്‍ 19 പേര്‍ക്കും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഓരോത്തര്‍ക്ക് വീതവുമാണ് ജെഎന്‍.1 സ്ഥിരീകരിച്ചത്.

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ലും പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ.1 ക​ണ്ടെ​ത്തി​യ​തി​ലും ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ ഒ​രു വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​രോ​​ഗ്യ മേ​ഖ​ല രാ​ഷ്ട്രീ​യം ക​ളി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കാ​ൻ കേ​ന്ദ്രം ത​യാ​റാ​ണെ​ന്നും മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെ സജീവ കേസുകളില്‍ വര്‍ധനവുണ്ടായത് ആശങ്കയുളവാക്കുന്നുണ്ട്. കേരളം, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സുധാംശു പന്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *