Your Image Description Your Image Description

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയതില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും വലിയ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

വി.ഡി സതീശന്റെ വാക്കുകൾ…………..

ജില്ലാ കളക്ടര്‍ക്ക് ഇതില്‍ പങ്കുണ്ട്. കാരണം അദ്ദേഹം നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരുമ്പോള്‍ ഇത് ഞങ്ങളുടെ പ്രാദേശികമായ പരിപാടിയാണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാള്‍ക്കുണ്ടായിരുന്നു. രാ​വി​ലെ നി​ശ്ച​യി​ച്ചി​രു​ന്ന യോ​ഗം ക​ള​ക്ട​ര്‍ വൈ​കു​ന്നേ​ര​ത്തേ​ക്ക് മാ​റ്റി​യ​ത് ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ്.

അടുത്തിരുന്ന് സ്ഥലംമാറ്റം കിട്ടി പോകുന്ന ഉദ്യോഗസ്ഥനെതിരേ മോശമായി സംസാരിക്കുമ്പോള്‍ ദയവുചെയ്ത് നിങ്ങള്‍ നിര്‍ത്തണം. ഇത് അതിനുള്ള വേദിയല്ല എന്നു പറയണം.
രാവിലെ നിശ്ചയിച്ചിരുന്ന യോഗം എന്തിനാണ് കളക്ടര്‍ വൈകുന്നേരത്തേക്ക് മാറ്റിയതെന്ന് ചോദിച്ച സതീശന്‍ ഇത് ദിവ്യയെ പങ്കെടുപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലേയെന്നും കൂട്ടിച്ചേര്‍ത്തു.

ഇവര്‍ ചെയ്തതിനേക്കാള്‍ ക്രൂരത വീണ്ടും പാര്‍ട്ടി ചെയ്തു. നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാനുള്ള ശ്രമം നടത്തി. കൂടെ നിന്ന ഒരാളെ, ഒരു നേ​താ​വി​നെ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി പാ​ര്‍​ട്ടി കു​ടും​ബ​ത്തി​ലു​ള്ള ആ​ളോ​ട് പോ​ലും നീ​തി കാ​ണി​ക്കാ​ത്ത പാ​ര്‍​ട്ടി​യാ​ണ്​ സിപിഎം. വ്യാജരേഖ കെട്ടിച്ചമയ്ക്കാന്‍ വേണ്ടി കൂട്ടുനിന്ന ആളുകളെ കുറിച്ച് അന്വേഷണം വേണം.

Leave a Reply

Your email address will not be published. Required fields are marked *