Your Image Description Your Image Description

ചെയ്യാത്ത തെറ്റിന്റെ പേരില്‍ അപമാനിതനാകുമ്പോള്‍, മാധ്യമങ്ങളിലൂടെ നിരന്തരമായി അസത്യങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ , തെരുവില്‍ അത്മഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ പ്രത്യേക കരുത്തു വേണം. അത്തരമൊരു കരുത്തിന്റെ പിന്‍ബലത്തിലാണ് ഞാനിപ്പോള്‍ മുന്നോട്ടേക്ക് പോവുന്നത്.

ഞാന്‍ അനുഭവിച്ച മാനസ്സിക സംഘര്‍ഷത്തില്‍, എന്നെ മനസിലാക്കി, ഒപ്പം ചേര്‍ത്തു നിര്‍ത്തി അശ്വസിപ്പിച്ച ഒരുപാട് പേരുണ്ട്. അതില്‍ സി പി എം നേതാക്കാരുണ്ട്. നമ്മള്‍ രാഷ്ട്രീയ എതിരാളികള്‍ എന്നു കരുതിയിരുന്ന് രാഷ്ട്രിയ നേതാക്കളുണ്ട്. എന്റെ നിരപരാധിത്വം വ്യക്തമായി അറിയാവുന്ന എന്നെ സ്വന്തം സഹോദരനെപ്പോലെ സ്‌നേഹിക്കുന്ന എന്റെ നാട്ടുകാര്‍, സുഖത്തിലും ദുഖത്തിലും ഒപ്പം നില്‍ക്കുന്ന സുഹൃത്തുക്കള്‍, എന്റെ കുടുംബം അവര്‍ പകര്‍ന്നു തന്ന കരുത്ത് ആത്മ ധൈര്യം എത്ര നന്ദി പറഞ്ഞാലും തീരാത്തതാണ്. എന്റെ ശരികളെ ബോധ്യപ്പെടുത്താനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.

പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു അജണ്ടയുമില്ലാതേയാണ് ഞാന്‍ എക്കാലവും പ്രവര്‍ത്തിച്ചിരുന്നത്. വ്യക്തിപരമായി ഒരു നേട്ടത്തിനുവേണ്ടിയും പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയിട്ടില്ല. ജീവിതത്തിന്റെ വലിയൊരു ഭാഗം പൊതുപ്രവര്‍ത്തനത്തിനായാണ് മാറ്റിവച്ചിരുന്നത്. ഒരിക്കലും തെറ്റായ ഒരു വഴിയും സ്വീകരിച്ചിട്ടില്ല, അതിനാല്‍ ആരുടെ മുന്നിലും തലകുനിക്കേണ്ടതായും വന്നിട്ടില്ല.

നാലുപതിറ്റാണ്ടിലേറെക്കാലം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നിന്ന എനിക്ക് പൊതുജനങ്ങളോടാണ് എ്ന്നും കൂറും കടപ്പാടും. ആരെങ്കിലും ഒരു ദിവസം അവരുടെ താല്പര്യം സംരക്ഷിക്കാനായി കൊള്ളരുതായ്മയ്ക്ക് കൂട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അവരോട് ആ വഴിയല്ല എന്റേത് എന്നു പറയാനുള്ള ചങ്കൂറ്റം എന്നും ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടി നേതൃത്വത്തിന് സത്യം ബോധ്യപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

രക്തസാക്ഷി ആകേണ്ടിവന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നാണ് എന്റെ ഉറച്ച നിലപാട്.

വി.പി. ചന്ദ്രന്‍

പൂണിത്തുറ

16-10-2024

Leave a Reply

Your email address will not be published. Required fields are marked *