Your Image Description Your Image Description

വൈറൽ വീഡിയോകളെടുക്കാൻ എന്തു സാഹസികതയും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ തലമുറ. അമേഠിയിൽ ഇത്തരമൊരു സാഹസിക വീഡിയോ ചെയ്തതിനു പിന്നാലെ കേസെടുത്ത് പോലീസ്. അമേഠി ജില്ലയിലെ ജഗദീഷ്പൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജാഫർഗഞ്ച് മണ്ഡിയിലെ 20 അടി ഉയരമുള്ള ഹൈവേ സൈൻ ബോർഡിന് മുകളില്‍ കയറിയാണ് യുവാവി​ന്റെ സാഹസിക പ്രകടനം. അതിനു മുകളിലിരുന്ന് പാതക വീശുന്നതും തൂങ്ങിക്കിടന്ന് അഭ്യാസം കാണിക്കുന്നതും ഒപ്പം മറ്റ് ചിലരും സൈൻ ബോർഡിന് മുകളിലിരിക്കുന്നതും വീഡിയോയിൽ കാണാം.

ഇത്തരം സംഭവങ്ങള്‍ അമേഠി ഹൈവേയിൽ ആദ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരക്കേറിയ ഹൈവേയ്ക്ക് മുകളിലെ സൈനില്‍ ബോര്‍ഡില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് പുള്‍ അപ്പ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. “എൻഎച്ച് 931, മുൻഷിഗഞ്ച് 06, അമേഠി 3.5” എന്നെഴുതിയ സൈൻ ബോർഡ് വീഡിയോയില്‍ കാണാം. ഇതില്‍ തൂങ്ങിക്കിടന്നാണ് ഒരു യുവാവ് പുൾ അപ്പ് ചെയ്യുന്നത്. ഏതാണ്ട് 20 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

“അമേഠി റോഡുകളിലെ അപകടകാരികളായ കളിക്കാർ, ഒരു യുവാവ് കിലോമീറ്റർ എഴുതിയ, റോഡിന് 10 മീറ്റർ മുകളിലായുള്ള ബോർഡിൽ പുള്ള് അപ്പ് ചെയ്യുന്നത് കാണാം, വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്,” അമേഠി ലൈവ് എന്ന എക്സ് ഹാന്‍റില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. ഒപ്പം അമേഠി പോലീസിനെ ടാഗും ചെയ്തു. പോലീസ് ഇവർക്കെതിരെ അന്വേഷണം നടത്തി വരുകയാണ്. ഇത്തരം സാഹസിക കണ്ട​ന്റുകൾ എടുക്കുന്നവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *