Your Image Description Your Image Description

തന്നെ കടിച്ച പാമ്പിനെയും തോളിലിട്ട് ആശുപത്രിയിലെത്തി വൃദ്ധൻ. അണലി പാമ്പിന്റെ വായ പൊത്തിപ്പിടിച്ചാണ് ബീഹാര്‍ സ്വദേശിയായ പ്രകാശ് മണ്ഡൽ ആശുപത്രിയിലെത്തിയത്. കഴുത്തില്‍ ചുറ്റിയ പാമ്പിന്റെ വായപൊത്തിപിടിച്ച് വരുന്ന ഇയാളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്.

തനിക്ക് വേഗം ചികിത്സ വേണമെന്നും ഇതാണ് തന്നെ കടിച്ച പാമ്പെന്നും പ്രകാശ് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ സഹായത്തിനുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഇതേ പാമ്പിനെ കൈയില്‍ മുറുക്കെ പിടിച്ച് ആശുപത്രി വരാന്തയില്‍ കിടക്കുകയായിരുന്നു.

വേദനകൊണ്ട് ഇയാള്‍ പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പാമ്പിനെ വിടാതെ തനിക്ക് ചികിത്സിക്കാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രകാശ് പാമ്പിനെ വിട്ടുകളഞ്ഞത്. ഉഗ്രവിഷമുള്ള പാമ്പിനെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന പ്രകാശിനെ കണ്ട് ചുറ്റുമുള്ളവര്‍ ഭയക്കുകയും ചെയ്തു.

വളരെയേറെ വിഷമുള്ള പാമ്പിനമാണ് അണലി. കടിയേറ്റാല്‍ മരണം വരെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *