Your Image Description Your Image Description

പത്തനംതിട്ട: എം.സി. റോഡില്‍ പോലീസ് വാഹനവും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികൻ മരിച്ചു. പന്തളം മുട്ടാര്‍ സ്വദേശി അഷ്‌റഫാണ് മരിച്ചത്. പാലക്കാട് എ.ആര്‍. ക്യാമ്പിലെ ഡിവൈ.എസ്.പിയുടെ വാഹനവും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഡിവൈ.എസ്.പി. ഉള്‍പ്പെടെ മൂന്നുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ബുധനാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു പോലീസ് വാഹനം. കാര്‍ എതിര്‍ദിശയില്‍ നിന്നാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *