Your Image Description Your Image Description

ശ്രീ​ന​ഗ​ർ: നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് ഒ​മ​ർ അ​ബ്ദു​ള്ള ജ​മ്മു കാ​ഷ്മീ​രി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്ത​ത്.

ഒമറിനൊപ്പം ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പെടെ അഞ്ചുമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.ശ്രീ​ന​ഗ​റി​ലെ ഷേ​ർ-​ഇ-​കാ​ഷ്മീ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ജമ്മുകശ്മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്, ഡി​എം​കെ നേ​താ​വ് കെ. ​ക​നി​മൊ​ഴി, എ​ൻ​സി​പി​യു​ടെ സു​പ്രി​യ സു​ലെ, സി​പി​ഐ​യു​ടെ ഡി. ​രാ​ജ, എ​എ​പി​യു​ടെ സ​ഞ്ജ​യ് സിം​ഗ് എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *