Your Image Description Your Image Description

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന് തി​രി​ച്ച​ടി. സു​രേ​ന്ദ്ര​ൻ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഹൈ​ക്കോ​ട​തിയുടെ ന​ട​പ​ടി. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും.

കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ണെ​ന്നും കെ. ​സു​ന്ദ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ത്രി​ക പി​ന്‍​വ​ലി​പ്പി​ച്ച​തി​നു തെ​ളി​വി​ല്ലെ​ന്നും വി​ധി​പ്പ​ക​ര്‍​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ടി​യി​രു​ന്നു.കേസിൽ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്ത് ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ.​സു​ന്ദ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും സ്വാ​ധീ​നി​ച്ചും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​പ്പി​ച്ച​താ​യാ​ണു കു​റ്റ​പ​ത്ര​ത്തി​ല്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *