Your Image Description Your Image Description

പാലക്കാട് : ഉപതെരഞ്ഞെടുപ്പിൽ‌ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രെ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ കെ​പി​സി​സി സോ​ഷ്യ​ൽ മീ​ഡി​യ ചെ​യ​ർ​മാ​ൻ സരിൻ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ അവ​ഗണിച്ചെന്ന് സരിന്റെ ആക്ഷേപം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സരിൻ എന്നൊരു കോൺ​ഗ്രസ് പ്രവർത്തകൻ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതെ സമയം,രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പോ​സ്റ്റ​റും സ​രി​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​മി​ല്ല. കോൺ​ഗ്ര​സി​ലെ പ​ദ​വി​ക​ള്‍ രാ​ജി വെ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *