Your Image Description Your Image Description

കൊ​ച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി.ഹ​ര്‍​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.ജ​സ്റ്റീ​സ് സി.​എ​സ്.​ഡ​യ​സാണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

മെ​മ്മ​റി കാ​ര്‍​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച​തി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം.

ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​തി​ജീ​വി​ത​യു​ടെ വാ​ദം.ഈ ​ഉ​പ​ഹ​ർ​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും പ്ര​ധാ​ന ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും കോടതി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *