Your Image Description Your Image Description

കൊച്ചി : വിജയദശമി ആശംസകളുമായി നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വിജയദശമി ദിനത്തിൽ വിദ്യാദേവതയ്ക്കു മുന്നിൽ ആദ്യാക്ഷരം കുറിച്ചത് നൂറുകണക്കിനു കുരുന്നുകളാണ്.വിവിധ ക്ഷേത്രങ്ങളിലായി നിരവധി കുട്ടികളാണ് ഞായറാഴ്ച വിദ്യാരംഭം കുറിച്ചത്.ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ ഇന്ന് നടക്കുകയാണ്.

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കേരള രാജ് ഭവനിൽ രാവിലെ 7.15 മുതൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 55 കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *