Your Image Description Your Image Description

ഇസ്രായേൽ ലെബനനിൽ പേജർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ആഴ്ചകൾക്ക് ശേഷം, ഇറാൻ എല്ലാ വിമാനങ്ങളിലും പേജറുകളും വാക്കി-ടോക്കികളും നിരോധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മൊബൈൽ ഫോണുകൾ ഒഴികെയുള്ള ഏതൊരു ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ ഉപകരണത്തിൻ്റെയും പ്രവേശനം, ഫ്ലൈറ്റ് ക്യാബിനുകളിലോ ലെ ഗേജിലോ നിരോധിച്ചിരിക്കുന്നുവെന്ന് ഇറാൻ്റെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വക്താവ് ജാഫർ യാസർലോയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ സഖ്യകക്ഷിയായ ഹിസ്ബുള്ള ഗ്രൂപ്പിലെ അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനനെ ആക്രമിക്കാൻ പേജറുകളും വാക്കി-ടോക്കികളും ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇത്. അന്നത്തെ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു. ഈ മാസം ആദ്യം ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്‌സും തങ്ങളുടെ വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും നിരോധിച്ചിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹമാസ് ഭീകരസംഘം ഇസ്രായേലിനെ ആക്രമിച്ചതിന് ശേഷം കഴിഞ്ഞ ആഴ്‌ചകളിൽ പശ്ചിമേഷ്യയിൽ പിരിമുറുക്കം വർദ്ദിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *