Your Image Description Your Image Description

ഗുജറാത്തില്‍ ഫാക്ടറിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒന്‍പതു തൊഴിലാളികള്‍ മരണപ്പെട്ടു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ കാഡി ടൗണിന് സമീപം ജസല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് ടാങ്കിനായി 16 അടി താഴ്ചയുള്ള കുഴി കുഴിച്ചിരുന്നു. മണ്ണിടിഞ്ഞപ്പോള്‍ കുഴിയില്‍ വീണാണ് ഒന്‍പത് തൊഴിലാളികളും മരണപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം നടന്ന ഉടന്‍ തന്നെ കാഡി സ്‌റ്റേഷന്‍ പോലീസും മറ്റ് തൊഴിലാളികളും അഗ്നിശമന സേനയും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് കൊണ്ടാണ് മരണസംഖ്യ ഉയരാതെ നിന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ട് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നീണ്ടു. മണ്ണില്‍ പുതഞ്ഞുപോയ മൃതദേഹങ്ങള്‍ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. മരണപ്പെട്ടവരെല്ലാം തന്നെ 20-30 നും മധ്യേ പ്രായമുള്ളവരാണ്.

ഈ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. അപകടത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നിന്ന് 2 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.സ്റ്റീലിനോക്സ് സ്റ്റെയിന്‍ലെസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഫാക്ടറിയായിരുന്നു നിർമ്മാണത്തിൽ ഇരുന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *