Your Image Description Your Image Description

ഇറാനിലെ വ്യാപക സൈബർ ആക്രമണത്തിൽ സർക്കാർ സംവിധാനങ്ങൾ തകർന്നതായി റിപ്പോർട്ട്. ആണവ കേന്ദ്രങ്ങളെ അടക്കം സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്ത.

ഇസ്രയേലിന് സഹായം നൽകിയാൽ ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാനെതിരെ തന്നെ ആക്രമണം നടന്നിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ സുപ്രധാന വിവരങ്ങൾ ചോർന്നുവെന്നും വിവരങ്ങളുണ്ട്. ഇതുവരെ ആക്രമണത്തിൽ ആരും അവകാശവാദം ഉന്നയിച്ച് എത്തിയിട്ടില്ല.

മധ്യപൂർവേഷ്യയിൽ നിലവിൽ തുടരുന്ന സംഘർഷത്തിൽ ഇറാന് കനത്ത തിരിച്ചടിയായിരിക്കുകയാണ് സെെബർ ആക്രമണം. നേരത്തെ ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും യു.എസ്. പുതിയ ഉപരോധങ്ങള്‍ ചുമത്തിയിരുന്നു. ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു യു.എസിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *