Your Image Description Your Image Description

ഡെറാഡൂണ്‍: ജയിലില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജയിലില്‍ ആണ് സംഭവം. പങ്കജ്, രാജ് കുമാര്‍ എന്നിവരാണ് നാടകത്തിനിടെ പോലീസുകാർ അറിയാതെ ജയിൽ ചാടിയത്. രാം ലീല നാടകത്തിലെ വാനര സേനയിലെ അംഗങ്ങളായിട്ടായിരുന്നു ഇരുവരും വേഷമിട്ടിരുന്നത്.

നാടകത്തിന്റെ മുഴുവന്‍ ചുമതലയും തടവ് പുള്ളികള്‍ക്കായിരുന്നു. നാടകത്തിനിടെ സീതയെ തിരയുന്ന വാനരസേനയിലെ അംഗങ്ങളായ പങ്കജും രാജ്കുമാറും പ്രകടനം മറയാക്കി ജയിലില്‍ നിന്ന് ഒളിച്ചോടി.

രണ്ട് ജയില്‍ അന്തേവാസികളും ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരസൈന്യത്തിലെ മറ്റ് അംഗങ്ങളും സീതയെ തിരയുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് ഇവര്‍ വേദിയില്‍ നിന്നും ഓടിരക്ഷപ്പെട്ടത്. ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് പൊലീസുകാരും വിചാരിച്ചു. സീതയെ അന്വേഷിക്കാന്‍ പോയവരെ തിരിച്ച് കാണാതായപ്പോഴാണ് കണ്ടുനിന്നവര്‍ക്കും പൊലീസിനും എന്തോ കുഴപ്പമുണ്ടെന്ന് മനസിലായത്.

Leave a Reply

Your email address will not be published. Required fields are marked *