Your Image Description Your Image Description

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ മോശം പരാമർശത്തിൽ മാപ്പുപറഞ്ഞ് പിവി അൻവർ എം എൽ എ. രാവിലെ നിയമസഭയിലേക്ക് വരുമ്പോഴായിരുന്നു അൻവർ വിവാദ പ്രസ്താവന നടത്തിയത്.

മുഖ്യമന്ത്രിയല്ല, മുഖ്യമന്ത്രിയുടെ അപ്പനായാലും പറയേണ്ടത് പറയും, പ്രതികരിക്കേണ്ടത് പ്രതികരിക്കും എന്നായിരുന്നു മാദ്ധ്യമപ്രർത്തകരോട് പറഞ്ഞത്.പരാമർശം ബോധപൂർവമായിരുന്നില്ലെന്നും നാവുപിഴ ആയിരുന്നുവെന്നും അതിൽ മാപ്പുചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു.

എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ സ്റ്റേറ്റ്‌മെന്റ്, അങ്ങനെയുള്ള സ്റ്റേറ്റ്‌മെന്റിന് മുഖ്യമന്ത്രിയല്ല, മുഖ്യമന്ത്രിയുടെ മേലുള്ള എത്രവലിയ ആളായാലും പ്രതികരിക്കും,മറുപടി പറയും എന്ന അർത്ഥത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും വിഷയത്തിൽ മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മാപ്പുചോദിക്കുന്നു .വീഡിയോ സന്ദേശത്തിലൂടെയാണ് അൻവർ മാപ്പുപറഞ്ഞ്.

 

Leave a Reply

Your email address will not be published. Required fields are marked *