Your Image Description Your Image Description

സ്‌റ്റോക്ക്‌ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള 2024ലെ നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡും കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ജെഫ്രി ഇ ഹിന്റണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം.

11 മില്യൺ സ്വീഡിഷ്‌ ക്രോണ(8.3 കോടി രൂപ)യാണ്‌ പുരസ്കാരത്തുക. 14ന്‌ സാമ്പത്തിക ശാസ്ത്ര പുരസ്കാരത്തോടെ ഈ വർഷത്തെ നൊബേൽ പ്രഖ്യാപനം അവസാനിക്കും. പുരസ്കാരം ഏർപ്പെടുത്തിയ ആൽഫ്രെഡ്‌ നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ പത്തിന്‌ സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ്‌ പുരസ്കാരദാനം.

Leave a Reply

Your email address will not be published. Required fields are marked *