Your Image Description Your Image Description

​ഡ​ൽ​ഹി: ഹ​രി​യാ​ന, ജ​മ്മു​കാ​ഷ്മീ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി. ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സിന് വൻ മുന്നേറ്റം.

63 സീ​റ്റി​ലെ ഫ​ല സൂ​ച​ന​ക​ൾ പ്ര​കാ​രം കോ​ൺ​ഗ്ര​സ് മു​പ്പ​ത്തിയഞ്ചിലും ബി​ജെ​പി പതിനേഴ് സീ​റ്റി​ലും, മറ്റുപാർട്ടികൾ നാലു സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് എ​ണ്ണി​തു​ട​ങ്ങി​യ​ത്.

ഹ​രി​യാ​ന​യി​ൽ 67.90 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സൈ​നി ലീ​ഡു നേ​ടി.

ഹരിയാനയില്‍ 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്‌സിറ്റ്‌പോള്‍ ഫലത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *