Your Image Description Your Image Description

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള 5 (അഞ്ച്) സീറ്റുകളിലേക്കും ലാറ്ററൽ എൻട്രിയിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് ഡിപ്ലോമ ബ്രാഞ്ചിലെ ഒരു ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 9ന് നടത്തും.

ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ആൻഡ് മാർക്ക് ലിസ്റ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാറുമായി അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി കോളേജിൽ എത്തിച്ചേർന്നു രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9497688633.

Leave a Reply

Your email address will not be published. Required fields are marked *