Your Image Description Your Image Description

തിരുവനന്തപുരം: കേരള ഭാ​ഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന റെക്കോർഡിലേക്ക് കുതിക്കുന്നു. നറുക്കെടുപ്പിന്
ഇനിയുള്ളത് മൂന്നു ദിവസങ്ങൾ മാത്രം. ആകെയുള്ള 70 ലക്ഷം ടിക്കറ്റുകളിൽ ഇതുവരെ 66 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇനിയുള്ള മൂന്നുദിവസങ്ങളിലായി ബാക്കിയുള്ള നാലര ലക്ഷത്തോളം ടിക്കറ്റുകൾ മുഴുവനും വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഭാ​ഗ്യക്കുറി വകുപ്പ്.

25 കോടി രൂപ ഒന്നാം സമ്മാനവും 20 പേര്‍ക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങൾക്ക് മുമ്പിലുള്ളത്. ജില്ലാ അടിസ്ഥാനത്തിലുള്ള ടിക്കറ്റു വിൽപനയിൽ ഇത്തവണയും പാലക്കാട് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1212300 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരവും തൃശ്ശൂരും തൊട്ടു പിന്നിൽത്തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *