Your Image Description Your Image Description

മുംബൈ : അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വെസ്റ്റേണ്‍ റെയില്‍വേയുടെ (WR) റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (RRC). 5,066 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 22 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് rrc-wr.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

യോഗ്യത : മെട്രികുലേഷനോ പത്താം ക്ലാസോ പൂര്‍ത്തിയാക്കിയിരിക്കണം. അംഗീകൃത ബോര്‍ഡിന് കീഴില്‍ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഒക്ടോബര്‍ 22 പ്രകാരം അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രായം 15-നും 24-നുമിടയിലായിരിക്കണം. NCVT/SCVT അംഗീകരിച്ച ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം.

തിരഞ്ഞെടുപ്പ് രീതി : മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. മെട്രികുലേഷന് മിനിമം 50 ശതമാനത്തോടെ പാസായിരിക്കണം. ഐ.ടി.ഐ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കും.

ഇതിന് രണ്ടും ഈക്വല്‍ വെയിറ്റേജ് ആയിരിക്കുമുണ്ടാവുക. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ രേഖകളുടെ യഥാര്‍ഥ പകര്‍പ്പും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *