Your Image Description Your Image Description

തനിക്ക് സിനിമയിൽ നേരിട്ട അവഗണനകൾ നടി സുരഭി ലക്ഷ്മി തുറന്നു പറഞ്ഞിരിക്കുകയാണ്. തുടക്കകാലത്ത് വസ്ത്രം മാറാനോ ബാത്‌റൂമിൽ പോകാനോ ചലച്ചിത്രരംഗത്ത് സൗകര്യം കിട്ടിയിരുന്നില്ല എന്ന് സുരഭി ലക്ഷ്മി പറയുന്നു. ഒരിക്കൽ ഒരു ദിവസം മുഴുവൻ മഴ നനഞ്ഞ് ഒടുവിൽ വസ്ത്രം മാറാൻ കാരവനിൽ കയറിയപ്പോൾ ഡ്രൈവറിൽ നിന്നു കണ്ണുപൊട്ടെ തെറി കേട്ടിട്ടുണ്ട്. അന്ന് കണ്ണിൽ നിന്ന് കണ്ണുനീരിനു പകരം ചോര പൊടിഞ്ഞപ്പോൾ എന്നെങ്കിലും നമ്മുടെ അവസ്ഥയും മെച്ചപ്പെടുമെന്ന പ്രത്യാശയായിരുന്നു എന്ന് സുരഭി പറയുന്നു.

ഒരു ദിവസം മുഴുവൻ പണിയെടുത്ത് കഷ്ടപ്പെടുന്ന അസിസ്റ്റന്റ് ഡയറക്ടർമാർ തിരിച്ചു പോകാൻ പണമില്ലാതെ വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. എല്ലാ സിനിമകളിലും ഒരേ അനുഭവമല്ലെന്നും ഹേമക്കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നത് സിനിമയിലെ സിസ്റ്റത്തെ നവീകരിക്കാനായിരിക്കണം അല്ലാതെ അനാവശ്യ ചർച്ചകളിൽ തനിക്ക് താല്പര്യമില്ലെന്നും സുരഭി ലക്ഷ്മി പറയുന്നു.

ഞാൻ ഹേമക്കമ്മറ്റി റിപ്പോർട്ടിനെ വളരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. റിപ്പോർട്ട് പുറത്തു വന്നതുമുതൽ മലയാള സിനിമയിൽ ഒരുപാട് ചർച്ചകൾ വരുന്നുണ്ട്. എല്ലാ ജോലികളും പോലെയുള്ള ഒരു ജോലി സ്ഥലം അല്ല സിനിമ. ഓരോ സിനിമയ്ക്കും ഓരോ തലങ്ങളാണ്. ഒരു ഓഫിസ് പോലെ ജോലി ചെയ്യുന്ന ഒരിടം അല്ല. അതുകൊണ്ടു ഒരു ഓഫിസിൽ ചെയ്യുന്നതുപോലെ എല്ലാ സിനിമയുടെ എല്ലാ തലങ്ങളിലും സിസ്റ്റം കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്. മാധ്യമങ്ങളിലെല്ലാം ചർച്ച ചെയ്ത കാര്യങ്ങൾ മാത്രമല്ല പറയുന്നത് അത് അല്ലാത്ത കാര്യം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *