Your Image Description Your Image Description

കൊച്ചി : ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ പൂ​ര്‍​ണി​മ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഒ​രു ക​ട്ടി​ല്‍ ഒ​രു മു​റി.ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടിയാണ് ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെ​യി​ല​ർ റി​ലീ​സ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒ​ക്ടോ​ബ​ര്‍ നാ​ലി​നാ​ണ് ചി​ത്രം റി​ലീ​സ് ചെ‌​യ്യു​ന്ന​ത്.

ര​ഘു​നാ​ഥ് പ​ലേ​രി​യു​ടെ തി​ര​ക്ക​ഥ​യി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ പൂ​ര്‍​ണി​മ ഇ​ന്ദ്ര​ജി​ത്ത്, ഹ​ക്കിം ഷാ, ​പ്രി​യം​വ​ദ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​പ്ത ത​രം​ഗ് ക്രി​യേ​ഷ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, വി​ക്ര​മാ​ദി​ത്യ​ന്‍ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ സ​പ്ത ത​രം​ഗ് ക്രി​യേ​ഷ​ന്‍​സ്, സ​മീ​ര്‍ ചെ​മ്പ​യി​ല്‍, ര​ഘു​നാ​ഥ് പാ​ലേ​രി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

ഒ​രു ക​ട്ടി​ലി​നെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്നൊ​രു സ്ത്രീ, ​അ​വ​രു​ടെ പ​രി​ച​യ​ക്കാ​ർ, ആ ​സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് അ​വി​ചാ​രി​ത​മാ​യി വ​ന്നു​ചേ​രു​ന്ന ഒ​രു ടാ​ക്സി ഡ്രൈ​വ​റും മ​റ്റൊ​രു യു​വ​തി​യും, ഇ​വ​ർ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

Leave a Reply

Your email address will not be published. Required fields are marked *