Your Image Description Your Image Description

വയനാട് : ജൂലൈ 30നു വയനാടിന് നേരെ ഒഴുകിയെത്തിയ ദുരന്തം വന്നിട്ട് ഇന്നേക്ക് രണ്ട് മാസം തികയുമ്പോൾ ദുരന്തബാധിതരെ ചേർത്തുപിടിച്ചിരിക്കുകയാണ് പാസ്പോർട്ട് ഓഫീസ്.

വയനാടിനായി അതിവേക സേവനവുമായി കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസ്. ദുരന്തത്തിൽ പാസ്പോർട്ട് നഷ്ട്ടപെട്ടവർക്ക് പുതിയ പാസ്പോർട്ട് ലഭ്യമാക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിച്ചത്.
ജില്ലാ ഭരണകൂടവും കോഴിക്കോട് പാസ്പോർട്ട് ഓഫിസും ഐടി മിഷനും ചേർന്നാണ് ക്യാമ്പ് ആരംഭിച്ചത്.

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ അപേക്ഷകർക്ക് അതിവേഗം പാസ്പോർട്ട് ലഭ്യമാക്കാനാണ് ഉദ്യോഗസ്ഥർ സേവനവുമായി വയനാട്ടിൽ എത്തിയത്. മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പരിസരത്ത് നടക്കുന്ന ക്യാമ്പ് സ്പെഷ്യൽ പാസ്പോർട്ട് ഡ്രൈവ് ഇന്നലെയാണ് സമാപിച്ചത്.

സ്പെഷ്യൽ ഡ്രൈവിൽ പങ്കെടുക്കുന്നതിനായി അക്ഷയകേന്ദ്രങ്ങൾ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. 92 അപേക്ഷകളാണ്. ലഭിച്ചത് അ തിൽ 48 എണ്ണത്തിന്‍റെ പാസ്പോർട്ട് ഓഫീസ്‍തല പരിശോധനകളും ബയോ മെട്രിക് ഒതന്‍റിഫിക്കേഷനും ശനിയാഴ്‌ചയോടെ പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *