Your Image Description Your Image Description

കോട്ടയം: സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ..! അപ്പോൾ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ..?’ എന്ന കമന്റിനോടൊപ്പം ചായയും കുഴലപ്പവും കഴിക്കുന്ന ചിത്രമാണ് മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാസപ്പടി ആരോപണം ഉന്നയിച്ച്‌ മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തിയപ്പോൾ ‘കുഴലപ്പം’ എന്ന് വിളിച്ച്‌ ആക്ഷേപിച്ചായിരുന്നു സി.പി.എം സൈബർ സംഘം അദ്ദേഹത്തെ കടന്നാക്രമിച്ചത്. മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിച്ചപ്പോൾ പിണറായി വിജയൻ രോഷത്തോടെയാണ് പ്രതികരിച്ചിരുന്നത്. വീട്ടിലിരിക്കുന്നവരെ കുറിച്ച്‌ അനാവശ്യം പറയരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തന്നേക്കാൾ കടുത്ത ആരോപണവുമായി അൻവർ രംഗത്തുവന്ന സാഹചര്യത്തിലാണ് മാത്യു കുഴൽനാടന്റെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *