Your Image Description Your Image Description
കൊച്ചി: “സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ്പ്രഖ്യാപിച്ച ഏഴു മികവിന്റെ കേന്ദ്രങ്ങളിൽ കേരള ഇൻസ്റിറ്യൂട്ട് ഓഫ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നവേഷൻ (കിസ്ടി) എന്ന കേന്ദ്രം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ആരംഭിക്കും.
ഒരു ഓട്ടോണോമസ് കേന്ദ്രമായിട്ടാണ് കിസ്ടി പ്രവർത്തിക്കുക,” ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ലേക്ക് സൈഡ് ക്യാമ്പസ്സിൽ സ്കൂൾ ഓഫ് മറൈൻ സയൻസസിൽ കിഫ്ബി ഫണ്ടഡ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയും എം.എസ്.സി മറൈൻ ജീനോമിക്സ് പ്രോഗ്രാമും ഉദ്ഘാടനവും ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
“ശാസ്ത്ര സാങ്കേതിക മേഖലയിലെ അനുനിമിഷമുള്ള വളർച്ചയുടെ കാലത്ത് വൈജ്ഞാനികമേഖലയിൽ കാലാനുസാരിയായുള്ള മാറ്റങ്ങൾക്കായി അറിവന്വേഷകർ തയ്യാറെടുക്കുന്നതിനായി വലിയ പ്രോൽസാഹനം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളസമൂഹത്തിനെ സഹായിക്കാൻ പര്യാപ്തമായ പഠനങ്ങൾ നടത്തുന്ന യുവ ഗവേഷകർക്കായി നൽകുന്ന 500 നവകേരള പോസ്റ്റഡോക്ടറൽ ഫെല്ലോഷിപ്പുകളുടെ പരിധിയിൽ, കൂടുതൽ പ്രതിഭകളെ ഉൾപ്പെടുത്തുന്നതിനായി, പിഎച്ഡിയ്ക്ക് തയ്യാറെടുക്കുന്നവരെക്കൂടി കൊണ്ടുവരാൻ സാധിക്കുമോ എന്നത് പരിശോധനയിലുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബിയുടെ ധനസഹായത്തോടെ സംസ്ഥാന സർവകലാശാലകളെ അന്താരാഷ്‌ട്ര മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ കുസാറ്റിന് വേണ്ടി വകയിരുത്തിയ 240.97 കോടി രൂപയുടെ പദ്ധതിയുടെ ആദ്യ പടിയായി ലേക്സൈഡ് കാമ്പസിൽ 35.57 കോടി രൂപ ചെലവിൽ സ്ഥാപിച്ച 29 ഹൈടെക്ക് ഉപകരണങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. നൂതന ലബോറട്ടറി ഉപകരണങ്ങൾക്കായി 149.37 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് 91.60 കോടി രൂപയുമാണ് വകയിരുത്തിയിരുന്നത്. നെക്സ്റ്റ് ജനറേഷൻ സീക്വൻസിംഗ് പ്ലാറ്റ്ഫോം, ഡിഎൻഎ സീക്വൻസർ, കോൺഫോക്കൽ ലേസർ സ്കാനിംഗ് മൈക്രോസ്കോപ്പ്, ഹൈ സ്പീഡ് സെൽ സോർട്ടറുള്ള ഫ്ലോ സൈറ്റോമീറ്റർ, ലേസർ അബ്ലേഷൻ ഇൻഡക്റ്റീവ്ലി കപ്പിൾഡ് പ്ലാസ്മ മാസ് സ്പെക്ട്രോമീറ്റർപാർട്ടിക്കിൾ സൈസ് അനലൈസർ, ഫ്ലൂയിഡ് ഇൻക്ലൂഷൻ സ്റ്റേജ്, പെട്രോളജിക്കൽ മൈക്രോസ്കോപ്പ്, മൈക്രോവേവ് ഫ്യൂഷൻ ഡൈജസ്റ്റർ, ഗ്യാസ് ക്രോമാറ്റോഗ്രാഫ്-മാസ് സ്പെക്ട്രോമീറ്റർ, ഹൈ റെസല്യൂഷൻ മാസ് സ്പെക്ട്രോമീറ്റർ (എൽസി-എച്ച്ആർഎംഎസ്) ഉള്ള ലിക്വിഡ് ക്രോമാറ്റോഗ്രാഫി, സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പ്, ഗ്രൌണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ), വർക്ക്സ്റ്റേഷനുകളുള്ള ജിയോ-ഇൻഫോർമാറ്റിക്സ് ലാബ് എന്നിവയാണ് കാമ്പസിൽ സജ്ജീകരിച്ചിട്ടുള്ളത്.
എറണാകുളം എം.എൽ.എ ടി. ജെ. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ.പി.ജി. ശങ്കരൻ, കൊച്ചി മേയർ എം. അനിൽ കുമാർ, മറൈൻ സയൻസസ് ഡീനും സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ. ഡോ.എസ്. ബിജോയ് നന്ദൻ, പരിസ്ഥിതിശാസ്ത്ര വകുപ്പ് പ്രൊഫസർ ഡോ.ശിവാനന്ദൻ ആചാരി, കുസാറ്റ് കിഫ്ബി കോർഡിനേറ്റർ പ്രൊഫ.ഡോ.സജീവൻ ടി.പി, സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡയറക്ടർ ഡോ.എ.എ മുഹമ്മദ് ഹത്ത എന്നിവർ സംസാരിച്ചു.
മറൈന് സയന്സില് സമ്പൂര്ണ്ണ ധനസഹായത്തോടെ ബിരുദാനന്തര ബിരുദം പൂര്ത്തിയാക്കാന് വഴിയൊരുക്കുന്ന യുകെയുടെ ബ്ലു പ്ലാനറ്റ് ഫണ്ട് വഴി ധനസഹായം നല്കുന്ന കോമണ്വെല്ത്ത് യൂണിവേര്സിറ്റികളുടെ അസോസിയേഷന്റെ ഓഷ്യന് കണ്ട്രി പാര്ട്ണര്ഷിപ്പ് പ്രോഗ്രാം (ഒ.സി.സി.പി) സ്‌കോളര്ഷിപ്പ് കരസ്ഥമാക്കിയ കുസാറ്റിലെ പത്ത് വിദ്യാര്ത്ഥികളെ ചടങ്ങിൽ ആദരിച്ചു. ആര്യ.വി.സുരേഷ്, എം.ടെക്ക്, മറൈന് ബയോടെക്‌നോളജി, മാളവിക.എല്, എം.എഫ്.എസ്.സി, സീഫുഡ് സേഫ്റ്റി ആന്ഡ് ട്രേഡ്, നഹല കെ.വി, എം.എസ്.സി ഇന്ഡസ്ട്രിയല് ഫിഷറീസ്‌, ആന്സി ജോസഫ്, എം.എഫ്.എസ്.സി സീഫുഡ് സേഫ്റ്റി ആന്ഡ് ട്രേഡ്, സ്‌കൂള് ഓഫ് ഇന്ഡസ്ട്രിയല് ഫിഷറീസ്, ജിയ കെ.ജെ. , എം.ടെക് മറൈന് ബയോടെക്‌നോളജി, എന്.സി.എ.എ.എച്ച്, അനന്യ പി.ആര്., എം.എസ്.സി മറൈന് ബയോളജി, മറൈന് ബയോളജി, നവീന് എസ്., എം.ടെക്. മറൈന് ബയോടെക്‌നോളജി. എന്സിഎഎഎച്ച്, കുമാര് ശ്രേഷ്ഠ, എംടെക് മറൈന് ബയോടെക്‌നോളജി, എന്സിഎഎഎച്ച്, അപര്ണ സുനില്കുമാര്, എംഎസ് സി മറൈന് ബയോളജി, മറൈന് ബയോളജി, അനുരാധ വിഷ്ണുപ്രസാദ്, എംടെക് മറൈന് ബയോടെക്‌നോളജി, എന്സിഎഎഎച്ച് എന്നിവരെയാണ് മന്ത്രി അനുമോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *