Home » Blog » kerala Mex » ആലുവ ശിവരാത്രി: ഗതാഗത നിയന്ത്രണം; പാർക്കിംഗ് ലൊക്കേഷൻ അറിയാൻ ക്യുആർ കോഡ്
22e5b6f823a7658248a6167aade48da06d1fe1ddc518a6d4cd6946bf50350434.0

ലുവ ശിവരാത്രിയോടനുബന്ധിച്ച് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി റൂറൽ പോലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പാർക്കിംഗ് സൗകര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനായി പ്രത്യേക ക്യുആർ കോഡ് സംവിധാനം പോലീസ് സജ്ജമാക്കിയിട്ടുണ്ട്. ഈ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ പാർക്കിംഗ് ഗ്രൗണ്ടുകളുടെ ലൊക്കേഷൻ ഭക്തർക്ക് നേരിട്ട് ലഭിക്കും. വഴിയരികിലെ അനധികൃത പാർക്കിംഗ് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഫെബ്രുവരി 15 വൈകുന്നേരം 4 മണി മുതൽ 16 ഉച്ചയ്ക്ക് 2 മണി വരെ ആലുവ ടൗണിലും പരിസരങ്ങളിലും മാറ്റങ്ങൾ ഉണ്ടാകും. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ മണപ്പുറത്തേക്ക് വരുന്ന വാഹനങ്ങൾ സെമിനാരിപ്പടിയിൽ നിന്ന് തിരിഞ്ഞ് ജി.സി.ഡി.എ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ വേണം പോകാൻ. കൂടാതെ, ക്ഷേത്രത്തിന്റെ 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.

ഭക്തരുടെ സുരക്ഷയ്ക്കായി പുഴയിലും കുളിക്കടവിലും പോലീസ്, ഫയർഫോഴ്സ് സംഘങ്ങൾ ബോട്ടുകളിൽ പട്രോളിംഗ് നടത്തും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസുകളും സജ്ജമാണ്. മോഷ്ടാക്കളെയും സാമൂഹിക വിരുദ്ധരെയും നിരീക്ഷിക്കാൻ സ്പെഷ്യൽ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.