ഫെബ്രുവരി 12, 2026: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, 2026 ലെ ബീസ്‌പോക് എ.ഐ എയർ കണ്ടീഷണർ ശ്രേണിക്കായി പ്രത്യേക സർവീസ് മെയ്ന്റനൻസ് സംവിധാനമായ ‘സ്മാർട്ട് തിങ്സ് ഹോം കെയർ’ അവതരിപ്പിച്ചു. എസിയുടെ പ്രവർത്തനം സ്വയം നിരീക്ഷിച്ച് സാധ്യതയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും ഉപഭോക്താക്കളെ അറിയിക്കുകയും വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. കേടുപാടുകൾക്ക് മുൻകരുതലായി കൃത്യമായി ഇടവേളകളിൽ സർവീസ് മെയ്ന്റനൻസ് ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഉപയോഗാനുഭവം ഉറപ്പാക്കാനും ഇത് സഹായിക്കും
ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ എസി പരിപാലനം പലപ്പോഴും വൈകിപ്പോകുന്നു. കൂളിംഗ് പ്രകടനം കുറഞ്ഞാലോ തകരാർ ഉണ്ടായാലോ മാത്രമാണ് സർവീസ് അഭ്യർത്ഥന നൽകുന്നത്. ഈ സാഹചര്യം പരിഹരിക്കാനാണ് സ്മാർട്ട് തിങ്സ് ഹോം കെയർ തുടർച്ചയായ നിരീക്ഷണവും മുൻകരുതൽ സേവനവും നൽകുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രശ്നങ്ങൾ തിരിച്ചറിയാനും സർവീസ് അഭ്യർത്ഥന നൽകാനും വേണ്ട സർവീസ് നടപടികൾക്കായി വേണ്ട ഫോളോ അപ്പുകൾ എ.സി സ്വയം ചെയ്യും.
കണക്റ്റഡ് സർവീസ് ഇക്കോസിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം, തകരാറുകൾ സ്വയം കണ്ടെത്തി ഉപഭോക്താക്കളെ പുഷ് നോട്ടിഫിക്കേഷൻ വഴി അറിയിക്കുന്നു. ആവശ്യമായാൽ സർവീസ് സെന്ററുകൾക്ക് മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്നതിനാൽ ടെക്നീഷ്യൻമാർ ആവശ്യമായ സ്പെയർ പാർട്സുമായി തയ്യാറായി എത്തും. ഇതുവഴി ആദ്യ സന്ദർശനത്തിൽ തന്നെ പരിഹാരം ഉറപ്പാക്കുകയും സർവീസ് വൈകല്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
സ്മാർട്ട് തിങ്സ് ഹോം കെയറിന്റെ പ്രധാന സവിശേഷതകൾ:
* എസി പ്രവർത്തനം നിരന്തരം നിരീക്ഷിച്ച് ഗ്യാസ് കുറവ്, ഫിൽട്ടർ മാറ്റം എന്നിവ പോലുള്ള സാധ്യതയുള്ള പ്രശ്നങ്ങൾ സ്വയം കണ്ടെത്തൽ.
* പ്രശ്നം ഗുരുതരമാകുന്നതിന് മുൻപ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന മുൻകരുതൽ സേവനം.
* ടെക്നീഷ്യൻമാർ മുൻകൂട്ടി പരിശോധന നടത്തി ആവശ്യമായ സ്പെയർ പാർട്സുമായി എത്തുന്നത്.
* ആദ്യ സന്ദർശനത്തിൽ തന്നെ വേഗത്തിലുള്ള പരിഹാരം, ആവർത്തിച്ചുള്ള സർവീസ് സന്ദർശനങ്ങൾ ഒഴിവാക്കൽ.
സാംസങിന്റെ സ്മാർട്ട് തിങ്സ് ഹോം കെയർ സർവീസ്, 2026 ലെ ബീസ്‌പോക് എ.ഐ എയർ കണ്ടീഷണർ ശ്രേണിയോടൊപ്പം സാംസങ് ഡോട്ട് കോം ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.
