Your Image Description Your Image Description
തൃശൂർ: നാഷണല് ആയുഷ മിഷന് ഹോമിയോ വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്ക് മറ്റു പദ്ധതികളിലേക്കും ഫാർമസിസ്റ്റിനെ കരാറടിസ്ഥാനത്തില് നിയമിക്കുന്നു.
യോഗ്യത- സി.സി.പി/ എൻ.സി.പി/ തതുല്യം. പ്രതിമാസ വേതനം 14700 രൂപ. ഉയര്ന്ന പ്രായപരിധി 40 വയസ്. ബയോഡാറ്റയും ഫോട്ടോയും അസല് സര്ട്ടിഫിക്കറ്റുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല് രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സഹിതം തൃശൂര് രാമവര്മ്മ ജില്ലാ ആയുര്വേദ ആശുപത്രിയിലുള്ള നാഷണല് ആയുഷ്മിഷന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില് സെപ്റ്റംബർ നാലിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.
അഭിമുഖം സെപ്റ്റംബർ 11ന് രാവിലെ 10ന് നടക്കും. കൂടുതല് വിവരങ്ങള് http://nam.kerala.gov.in ല് ലഭിക്കും. ഫോണ്: 0487 2939190.

Leave a Reply

Your email address will not be published. Required fields are marked *