Home » Blog » kerala Mex » മൂന്നാം തവണയും ഭരണം കിട്ടിയാൽ ‘പാവപ്പെട്ടവൻ’ എന്ന വാക്ക് ഇല്ലാതാകും; സച്ചിദാനന്ദന് മറുപടിയുമായി എം.വി. ഗോവിന്ദൻ
m_v_govindan

കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സച്ചിദാനന്ദൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, അതിനർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ തുടരരുത് എന്നല്ലെന്നും അദ്ദേഹം കോഴിക്കോട്ട് പ്രതികരിച്ചു.

തുടർഭരണം ഉണ്ടായാൽ വികസനത്തിലൂടെ ‘പാവപ്പെട്ടവൻ’ എന്ന പ്രയോഗം തന്നെ മലയാള ഭാഷയിൽ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും ഗോവിന്ദൻ അവകാശപ്പെട്ടു. മധ്യവർഗത്തെയും ഉപരി മധ്യവർഗത്തെയുമാണ് പാർട്ടി പരിഗണിക്കുന്നത് എന്ന സച്ചിദാനന്ദന്റെ വിമർശനത്തിന്, എൽ.ഡി.എഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വർഗീയ നിലപാട് സ്വീകരിക്കുന്നവർ ആരായാലും അവരെ പാർട്ടി നഖശിഖാന്തം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിദാനന്ദന്റെ വിമർശനങ്ങളിൽ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ പാർട്ടി പരിഗണിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.