മഞ്ഞപ്ര .മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിൻ്റെ2026-2027 വാർഷിക പദ്ധതിയോട് അനുബന്ധിച്ച് വർക്കിംഗ് കമ്മിറ്റി യോഗം നടത്തി.മഞ്ഞപ്ര ഫാസ് ഓഡിറ്റോറിയത്തിൽ നടന്നവർക്കിങ്ങ് കമ്മിറ്റി യോഗം പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ബിജി സാജു അധ്യക്ഷത വഹിച്ചു.പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തെ മുൻനിർത്തിയായിരന്നു ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ചർച്ച നടന്നത്.കൃഷിക്കും, ക്ഷീര വികസനത്തിനും, മൃഗസംരക്ഷണത്തിനും, പാർപ്പിടത്തിനും പട്ടികജാതി പട്ടിക വർഗ്ഗ ഉന്നമനത്തിനും, പൊതു ശ്മാശനത്തിനും, നായ് ശല്യത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന രീതിയിലുള്ള ചർച്ചയായിരുന്നു നടന്നത്. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻമാരയ സുഭാഷ് ബാലചന്ദ്രൻ, സുനിത ലാലു, ചിഞ്ചു ജിജോ, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ കൊട്ടക്കാലി ,എൽസി സാജു,ലീമ ബിനോയ്,ലീന ബെന്നി, അഡ്വ. എ.വി സൈമൺ, ടി.പി വേണു, സരിത സുനിൽ, രാജീവ് ഏറ്റിക്കര, സീന മാർട്ടിൻ എന്നിവർ പ്രസംഗിച്ചു
ചിത്രം:മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് 2026-2027 വാർഷിക പദ്ധതിയോട് അനുബന്ധിച്ച് നടന്നവർക്കിംഗ് ഗ്രൂപ്പ് യോഗം പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്യുന്നു.
