Home » Blog » kerala Mex » നെറ്റ്ഫ്‌ളിക്സിലും റെക്കോർഡുകൾ തിരുത്തി ധുരന്ധർ; ആനിമലിനെയും പുഷ്പയെയും വീഴ്ത്തി
f772194ea3d2dae16cb5232a475bc1f67abed27e35cc0c628821610cf4bd9504.0

ബോക്സ് ഓഫീസിൽ ആയിരം കോടി ക്ലബ്ബിൽ ഇടംനേടി ചരിത്രം കുറിച്ച രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ’ ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്സിലും റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ്. റിലീസ് ചെയ്ത് വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഏറ്റവുമധികം ആളുകൾ കണ്ട ഹിന്ദി ചിത്രം എന്ന ഖ്യാതിയാണ് ആദിത്യ ധർ ചിത്രം സ്വന്തമാക്കിയത്. നെറ്റ്ഫ്‌ളിക്സിലെ മുൻകാല റെക്കോർഡുകളെല്ലാം ധുരന്ധറിന് മുന്നിൽ വഴിമാറുകയാണ്. ആനിമൽ, ഫൈറ്റർ, പുഷ്പ 2 തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ റെക്കോർഡുകളാണ് രൺവീർ ചിത്രം തിരുത്തിക്കുറിച്ചത്.

ജനുവരി 30-നാണ് ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്‌പൈ ആക്ഷൻ ത്രില്ലർ നെറ്റ്ഫ്‌ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ആദ്യ ഏഴ് ദിവസത്തിനുള്ളിൽ മാത്രം 7.6 മില്യൺ ആളുകളാണ് ചിത്രം കണ്ടത്. ഇതോടെ റിലീസ് ആഴ്ചയിൽ ഏറ്റവുമധികം വ്യൂസ് നേടുന്ന ആദ്യ ഹിന്ദി സിനിമയായി ധുരന്ധർ മാറി. നേരത്തെ ഈ റെക്കോർഡ് രൺബീർ കപൂർ ചിത്രം ‘ആനിമലിന്റെ’ (6.2 മില്യൺ) പേരിലായിരുന്നു. ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്റർ’ (5.9 മില്യൺ), അ്ല്ലു അർജുന്റെ ‘പുഷ്പ 2’ (5 മില്യൺ) എന്നിവയാണ് പിന്നിലായ മറ്റു പ്രമുഖ ചിത്രങ്ങൾ. ഒടിടി കാഴ്ചക്കാരുടെ എണ്ണത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടാനും ധുരന്ധറിന് സാധിച്ചു. 26.1 മില്യൺ മണിക്കൂറാണ് ചിത്രത്തിന്റെ ആകെ വ്യൂവിങ് ടൈം.

തിയേറ്റർ റിലീസിൽ 1000 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് ചിത്രം എന്ന റെക്കോർഡ് ഇതിനോടകം ധുരന്ധർ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തിൽ ഏകദേശം 1300 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. പാകിസ്താനിൽ തിയേറ്റർ റിലീസ് തടഞ്ഞിരുന്നെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ അവിടെയും ചിത്രം ട്രെൻഡിംഗാണ് എന്നത് ശ്രദ്ധേയമാണ്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 19-ന് ധുരന്ധർ 2 റിലീസ് ചെയ്യുമെന്നാണ് വിവരം.

/**for adding 05-02-2026*/