Your Image Description Your Image Description

വൈസ് ചാന്‍സലേഴ്‌സ് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (വിഎസ്എംഎസ്പി) അപേക്ഷകള്‍ ക്ഷണിച്ച് ഓസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ താത്പര്യമുള്ള അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റിയുടെ തന്നെ ചേഞ്ചിംഗ് ലൈവ്‌സ് പദ്ധതിയുടെ ഭാഗം കൂടിയാണ് സ്‌കോളര്‍ഷിപ്പ്. 60 ലക്ഷം വീതമുള്ള പത്ത് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളാണുള്ളത്. ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിക്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന ക്യാംപസിലാകുമുണ്ടാവുക. എല്ലാവര്‍ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം വന്‍തോതില്‍ ലഭിക്കുന്നതായി യൂണിവേഴ്‌സിറ്റി അവരുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ന്യൂഡല്‍ഹിയിലുള്ള ഡീക്കിന്‍ സൗത്ത് ഏഷ്യ ഓഫീസില്‍ നടക്കുന്ന സെലക്ഷന്‍ മികവിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ അഭിമുഖം എന്നിവയും സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള കടമ്പകളില്‍ ചിലതാണ്. സ്‌കോളര്‍ഷിപ്പുകളിലൊന്ന് പൂര്‍ണമായും കായിക രംഗത്തെ മികവിനെഅടിസ്ഥാനമാക്കിയുള്ളതാണ്.

ബിരുദ കോഴ്‌സിനുള്ള യോഗ്യത

1 ഇന്ത്യയില്‍ താമസിക്കുന്നവരായിരിക്കണം

2 12ാം ക്ലാസ് ഫലംഅടിസ്ഥാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നല്‍കുമ്പോള്‍ ഫലം വന്നില്ലെങ്കില്‍ കിട്ടാനിടയുള്ള ഏകദേശ ഏകദേശ മാര്‍ക്ക് വെച്ച് അപേക്ഷിക്കാം. സര്‍വകലാശാല നിര്‍ദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം നേടിയിരിക്കണം

3 സര്‍വകലാശാല നിര്‍ദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം നേടിയിരിക്കണം

4 പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ചിരിക്കണം

ബിരുദാനന്തര കോഴ്‌സിനുളള യോഗ്യത-

ഇന്ത്യയില്‍ താമസമാക്കിയ വിദ്യാര്‍ഥിയായിരിക്കണം. സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കുണ്ടാകണം.അല്ലെങ്കില്‍ എടുത്തിരുന്ന ബിരുദ കോഴ്‌സിന് 80 ശതമാനത്തിലധികം മാര്‍ക്കുണ്ടാകണം. ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് അല്ലെങ്കില്‍ എടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ് (പഠനമേഖല) മികവ് പരിശോധിക്കും. കോ-കരിക്കുലര്‍ (പാഠ്യേതര വിഷയങ്ങള്‍) ആക്ടിവിറ്റികളുള്ള മികവും പരിശോധിക്കും.ഡീക്കിന്‍ യൂണിവേഴ്‌സിറ്റി ആവശ്യപ്പെടുന്ന തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും യോഗ്യതകളും നല്‍കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുക. പഠിക്കാനുള്ള വിവിധ കോഴ്‌സിന്റെ 25 ശതമാനം ട്യൂഷന്‍ ഫീസും നിലവില്‍ ഡീക്കിന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *