Your Image Description Your Image Description

മ്യൂണിക്ക്: യൂറോ കപ്പില്‍ ഗംഭീര ജയത്തോടെ ജര്‍മനി തുടങ്ങി. സ്‌കോട്‌ലന്‍ഡിനെ എതിരില്ലാത്ത ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ജര്‍മനി തകര്‍ത്തത്. ഫ്‌ളോറിയന്‍ വിര്‍ട്‌സ്, ജമാല്‍ മുസിയാല, കയ് ഹാവെര്‍ട്‌സ്, നിക്ലാസ് ഫുള്‍ക്രുഗ്, എമ്ര കാന്‍ എന്നിവരാണ് ജര്‍മനിയുടെ ഗോളുകള്‍ നേടിയത്. ആദ്യപാതിയില്‍ തന്നെ ജര്‍മനി 3-0ത്തിന് മുന്നിലായിരുന്നു. അന്റോണിയോ റുഡിഗറിന്റെ സെല്‍ഫ് ഗോളാണ് സ്‌കോട്‌ലന്‍ഡിന് ആശ്വാസം നല്‍കിയത്.

10-ാം മിനിറ്റിലെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ജോഷ്വ കിമ്മിച്ചിന്റെ അസിസ്റ്റിലായിരുന്നു വിര്‍ട്‌സിന്റെ ഗോള്‍. വലത് വിംഗില്‍ നിന്ന് കിമ്മിച്ച് നല്‍കിയ പന്ത് പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് വിര്‍സ് നിറയൊഴിക്കുകയായിരുന്നു. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും പിറന്നു. ഹാവെര്‍ട്‌സിന്റെ അസിസ്റ്റില്‍ മുസിയാല ഗോള്‍ നേടുകയായിരുന്നു. ബോക്‌സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ട് നെറ്റില്‍ പതിച്ചു. ഇതിനിടെ ഒരു പെനാല്‍റ്റി ഗോള്‍ നേടാനുള്ള അവസരം ജര്‍മനിക്ക് വാറില്‍ നഷ്ടമാവുകയും ചെയ്തു.

44-ാം മിനിറ്റില്‍ റ്യാന്‍ പോര്‍ടൗസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സ്‌കോട്‌ലന്‍ഡിന് തിരിച്ചടിയായി. ഇതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഹാവെര്‍ട്‌സ് ഗോളാക്കുകയും ചെയ്തു. ഇതോട ആദ്യപാതിക്ക് അവസാനമായി. 10 പേരായി ചുരുങ്ങിയ സ്‌കോട്‌ലന്‍ഡിന് പിന്നീട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കൂടുതല്‍ പ്രതിരോധത്തിലേക്ക് പോവുകയാണ് അവര്‍ ചെയ്തത്. ഇതിനിടെ 68-ാം മിനിറ്റില്‍ ജര്‍മനി അടുത്ത ഗോള്‍ കണ്ടെത്തി. ഫുള്‍ക്രുഗിന്റെ ശക്തമായ ഷോട്ട് ടോപ് കോര്‍ണറിലേക്ക്. സ്‌കോട്ടിഷ് പ്രതിരോധത്തിലെ പിഴവാണ് താരം മുതലാക്കിയത്.

76-ാം മിനിറ്റില്‍ ഫുള്‍ക്രുഗിന്റെ മറ്റൊരു ഗോള്‍ വാര്‍ പരിശോധനയില്‍ നഷ്ടമായി. എന്നാലും 87-ാം മിനിറ്റില്‍ സ്‌കോട്‌ലന്‍ഡ് ഒരു ഗോള്‍ കണ്ടെത്തി. ജര്‍മന്‍ പ്രതിരോധ താരം അന്റോണിയോ റുഡിഗറിന്റെ ദാനമയാിരുന്നു ആ ഗോള്‍. ഇഞ്ചുറി സമയത്ത് കാന്‍ പട്ടിക പൂര്‍ത്തിയാക്കി. തോമസ് മുള്ളറുടെ അസിസ്റ്റിലായിരുന്നു ഗോള്‍.

 

Leave a Reply

Your email address will not be published. Required fields are marked *