Home » Blog » kerala Max » പഹൽ​ഗാം ഭീകരാക്രമണം: അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം
w-380,h-220,imgid-01kprm058s6fej8bcz7kgf2r2b,imgname-pahalgam-attack-anniversary-photo-1776795260185

പഹൽ​ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്​ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബദ്​ഗാം ജില്ലയിൽ ഉൾപ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷൻ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലർച്ചെയോട് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നുണ്ട്.

പഹൽ​ഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരിൽ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബദ്​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെക്കൂടി വധിച്ചിരുന്നു. നാലാമനെ മാത്രം സുരക്ഷാസേനയക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നടന്ന ഏറ്റുമുട്ടലിൽ ലഷ്കര്‍ കൊടുംഭീകരൻ മൂസയെ സുരക്ഷാസൈന്യം വധിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *